പുതുപ്പരിയാരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന്റെയും പൊതുജനങ്ങളില്‍ സുരക്ഷാബോധം വര്‍ദ്ധിപ്പിക്കുന്ന തിന്റെയും ഭാഗമായി ഹേമാംബികാ നഗര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ കേന്ദ്ര സേനയും കേരള പൊലിസും സംയുക്തമായി റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു.
പുതുപ്പരിയാരത്തില് നിന്നും ആരംഭിച്ച റൂട്ട് ഇന്‍ഡസ്ട്രയില്‍ എസ്റ്റേറ്റ്, പാനപറമ്പ്, ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ എന്നി പ്രദേശത്തെ പ്രധാന വീഥികളിലൂടെ നടത്തി. റൂട്ട് മാര്‍ച്ചിന് ഹേമാംബികാ നഗര്‍ പൊലിസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനാ കമാന്‍ഡര്‍ മാരും നേതൃത്വം നല്കി.
വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നിവയാണ് റൂട്ട് മാര്‍ച്ചിന്റെ പ്രധാന ലക്ഷ്യം.വരും ദിവസങ്ങളിലും സ്റ്റേഷന് പരിധിയിലെ വിവിധ മേഖലകളില്‍ പരിശോധ സുരക്ഷാ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
