മണ്ണാര്‍ക്കാട്: എന്‍.ഡി.എ. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി ഐസക് വര്‍ഗീസിന്റെ പ്രചരണത്തിന്റെ ഭാഗമായി ബി.ജെ.പി. മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗം ബി.ജെ.പി. ആന്ധ്രാപ്രദേശ് സംസ്ഥാന മാധ്യമ വക്താവ് കെ.പി ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്തു.
സ്ഥനാര്‍ഥി ഐസക് വര്‍ഗീസ്, ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ്, വൈസ് പ്രസി ഡന്റ് എന്‍.ആര് രജിത, സെല്‍ കോര്‍ഡിനേറ്റര്‍ എ.പി സുമേഷ്കുമാര്, മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി, എസ്.സി. മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.ഹരിദാസ്, ജനറല്‍ സെക്രട്ടറിമാരായ രാജു പുഴക്കല്‍, ടി.എ സുധീഷ്, ബി.ഡി.ജെ.എസ്. ജില്ലാ വൈസ് പ്രസിഡന്റ് റെജി, രാജീവ് എന്നിവര്‍ പങ്കെടുത്തു.
