കെ.എച്ച്.ആര്.എ. അടിയന്തര യോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട്: വാണിജ്യ പാചകവാതക സിലിണ്ടര്‍ വിതരണം നിലച്ച പശ്ചാത്തലത്തില്‍ ഹോട്ടലുകള്‍ അടച്ചിടാതെ, പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് അടിയ ന്തര യോഗം ചേര്‍ന്നു. യൂണിറ്റിന് കീഴില്‍ വിറക് അടുപ്പില്‍ പ്രവര്‍ത്തിക്കുന്ന പൊതു അടുക്കള സജ്ജമാക്കാന്‍ യോഗം തീരുമാനിച്ചു.സംഘടനയിലെ അംഗങ്ങളുടെ ആവശ്യ പ്രകാരം ഭക്ഷണ വിഭവങ്ങള്‍ തയാറാക്കി നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഏര് പ്പെടുത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസമില്‍ നിന്നുള്ള തൊഴിലാളികള്‍ കൂട്ടത്തോടെ അവധിക്ക് പോയതിന് പിന്നാലെ പാചകവാതക സിലിണ്ടറുകളുടെ പ്രതിസന്ധിയും ഹോട്ടല്‍വ്യവസായത്തെ കലുഷിതമാക്കിയെന്ന് ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു പറഞ്ഞു. ഭൂരിഭാഗം ഹോട്ടലുകളിലും ഭക്ഷണം തയാറാക്കുന്നത് പാചകവാതകം ഉപ യോഗിച്ചാണ്. നിലവിലെ പ്രതിസന്ധികള്‍ കാരണം ഹോട്ടലുകള്‍ അടച്ചിടേണ്ട അവ സ്ഥയിലായി. പ്രശ്നപരിഹാരത്തിനായി സംഘടന ഇടപെടലുകള്‍ നടത്തി വരുന്നുണ്ട്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, പെട്രോളിയം മന്ത്രി, വകുപ്പ് സെക്രട്ടിമാര്‍ക്ക് ഉള്‍പ്പടെ പരാതിനല്‍കിയിട്ടുണ്ട്.
പാചകം വിറക് അടുപ്പുകളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങളും സംഘടന നടത്തി വരുന്നുണ്ട്. സ്വകാര്യ ഗ്യാസ് ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നുണ്ട്. പൊതു അടുക്കളകള്‍ ക്രമീകരിക്കുന്നത് വഴി, അടച്ചിടല്‍ ഭീഷണിയെ അതിജീവിക്കാന്‍ ഹോട്ടലുടമകളെ സഹായിക്കും. അതേസമയം ഹോട്ടല്‍ വ്യവസാ യത്തെ സംരക്ഷിക്കാനും പാചകവാതക സിലിണ്ടറുകള്‍ കൃത്യമായി ലഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കെ.എച്ച്.ആര്.എ. ആവശ്യ പ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷനായി. ഭാരവാഹികളായ മിന്‍ഷാദ്, ജയന് ജ്യോതി, നാസര്‍ റെയിന്‍ബോ, സി.സന്തോഷ്, ഫസല്‍ റഹ്മാന് തുടങ്ങിയവര്‍ സംസാരി ച്ചു.
