എടത്തനാട്ടുകര: ഭാരത് സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്രസ്ഥാനത്തില്‍ സംസ്ഥാനതല ത്തില്‍ നല്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ രാജ്യപുരസ്കാര്‍ അവാര്‍ഡിന് എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 17 വിദ്യാര്‍ഥികള്‍ അര്‍ഹരായി. 11 സ്കൗട്ടുകളും ആറു ഗൈഡുകളുമാണ് ഈ അഭിമാനനേട്ടം കൈവരി ച്ചത്.
പി. ആമിര്‍ ഷമീര്‍, എം. അഹമ്മദ് നാസിം, മുഹമ്മദ് മിഥിലാജ്, പി.എസ് അഷ്മില്‍ ഖാന്, ഇ. മുഹമ്മദ് മിശാല്‍, പി. മുഹമ്മദ് റിസ്വാന്, വി. ആഫില്‍, കെ. അഫ്സഹ്, വി.എം മുഹമ്മദ് നിസാര്‍, കെ. നാദിം, ടി. ഫാബിദ് എന്നീ സ്കൗട്ടുകളും കെ. അഹാന, കെ.ടി മിന്‍ഫ ഫാത്തിമ, കെ.നദ ഫാത്തിമ, ഇ. റിസ, പി. ഷദ ഫാത്തിമ, തുഹ്ഫ സി. ജൗഹര്‍ എന്നീ എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. വിദ്യാര്‍ഥികളുടെ വിവിധ മേഖലകളിലെ നൈപുണികള്‍ പരിശോധിക്കുന്ന വാചിക പരീക്ഷ, എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവയിലെ മികച്ചപ്രകടനമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. സംസ്ഥാന ഗവര്‍ണര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റിന് പുറമെ ഉപരിപഠനത്തിന് അഞ്ച് ശതമാനം ഗ്രേസ്മാര് ക്കും മുന്‍ഗണനയും ഇവര്‍ക്ക് ലഭിക്കും.
അധ്യാപകരായ കെ.ടി സിദ്ദീഖ്, സി.ബഷീര്‍ എന്നിവര്‍ സ്കൗട്ട് മാസ്റ്ററും വി.പി നൗഷിദ, പി. ബള്‍ക്കീസ് ഇബ്രാഹിം എന്നിവര്‍ ഗൈഡ് ക്യാപ്റ്റനും ആയ ടീം ആണ് സ്കൂളില്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
