എടത്തനാട്ടുകര: സകാത്ത് ഓരോ മനുഷ്യന്റേയും നിര്‍ബന്ധ ബാധ്യതയാണെന്നും അത് സമ്പത്തിന്റെ ശുദ്ധീകരണമാണെന്നും വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി എക്സിക്യുട്ടിവ് മീറ്റും ഇഫ്താര്‍ സംഗമവും വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.
സമ്പത്ത് നിശ്ചിതകണക്കിലെത്തിയാല് ആനുപാതികമായി സകാത്ത് നല്‍കാനും പരിശ്രമിക്കണം. സകാത്തിന്റെ സംഘടിതമായ ശേഖരണവും വിതരണവും തുല്യതയില്ലാത്ത ക്ഷേമവിപ്ലവമാണ് സമൂഹത്തില്‍ സൃഷ്ടിച്ചതെന്നും ഇത് വ്യക്തികളുടെ ആത്മിവശ്വാസം വര്‍ധിപ്പിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
കോട്ടപ്പള്ള ദാറുല്ഖുര്ആനില് നടന്ന സംഗമം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി ക്ലാസ് എടുത്തു.വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.മുഹമ്മദ് അന്‍വര്‍, മണ്ഡലം സെക്രട്ടറി ടി.കെ മുഹമ്മദ് മാസ്റ്റര്‍, മണ്ഡലം ട്രഷറര്‍ എം.ഹിദായത്ത് മാസ്റ്റര്‍, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി ഡോ.ടി.ഷാജി സ്വലാഹി, സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി ടി.കെ സദീദ് ഹനാന്, കെ.പി റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
