മണ്ണാര്‍ക്കാട്: ശിവന്‍കുന്നില്‍ വയോധികരായ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലക്കളത്തില് വീട്ടില്‍ അയ്യപ്പന് (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്. ജോലിക്ക് പോയ ഇളയമകന് രാജന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാ പിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ട്. പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ശദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ നമ്പര്‍: 1056, 0471-2552056.