എടത്തനാട്ടുകര: പശ്ചിമേഷ്യന് രാജ്യങ്ങളില് തുടരുന്ന യുദ്ധസമാനമായ സാഹചര്യം ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങളിലേക്ക് വഴിമാറുന്ന പശ്ചാത്തലത്തില്, സമാ ധാനാന്തരീക്ഷം തിരികെ കൊണ്ടുവരാന് ലോകരാജ്യങ്ങള് അടിയന്തരമായി ഇടപെട ണമെന്ന് കേരള നദ്വത്തുല് മുജാഹിദീന് എടത്താട്ടുകര നോര്ത്ത് മണ്ഡലം കമ്മിറ്റി തദ്കിറ റമദാന് വിജ്ഞാനവേദി ആവശ്യപ്പെട്ടു.
കുട്ടികളും സ്ത്രീകളും ഉള്പ്പെടെ നിരപരാധികള് കൊല്ലപ്പെടുന്നത് അങ്ങേയറ്റം വേദ നാജനകമാണ്. മനുഷ്യജീവിതത്തിന്റെ പവിത്രത എല്ലാ സാഹചര്യങ്ങളിലും സംരക്ഷി ക്കപ്പെടേണ്ടതുണ്ട്. റമദാന് ആത്മസംസ്ക്കരണത്തിന്റെയും കരുണയുടെയും മാസമാ ണ്. ലോകത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടാനും സമൂഹത്തിന്റെ സുരക്ഷിതമായ ജീവിതത്തിനും വേണ്ടി വിശ്വാസികള് പ്രാര്ത്ഥിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില് നടക്കുന്ന പ്രഭാഷണ പരമ്പര എടവണ്ണ ജാമിഅ നദവിയ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റര് കെ.വി അബൂബക്കര് മൗലവി ഉദ്ഘാടനം ചെ യ്തു. കെ.എന്.എം. എടത്തനാട്ടുകര നോര്ത്ത് മണ്ഡലം പ്രസിഡണ്ട് കാപ്പില് മൂസ ഹാജി അധ്യക്ഷനായി.മാതാപിതാക്കള് എന്ന വിഷയത്തില് യുവ പണ്ഡിതനും പ്രഭാഷകനു മായ നസീര് സ്വലാഹിയും, നബി (സ) ജീവിതവും സന്ദേശവും എന്ന വിഷയത്തില് ഐ.എസ്.എം. മുന് സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിലും പ്രഭാഷണം നടത്തി.
നോര്ത്ത് മണ്ഡലം സെക്രട്ടറി പി.പി സുബൈര് മാസ്റ്റര്, ജോയിന് സെക്രട്ടറി സി. യൂസഫ് ഹാജി എന്നിവര് സംസാരിച്ചു. ട്രഷറര് കാപ്പില് നാസര്, ഐഎസ്എം ജില്ലാ ജോയിന് സെക്രട്ടറി വി.സി.ഷൗക്കത്തലി, റഫീഖ് ആലക്കല്, ഷൗക്കത്ത് മഠത്തില് എന്നിവര് നേതൃത്വം നല്കി. മാര്ച്ച് 15-ന് ഷാഹിദ് മുസ്ലിം ഫാറൂഖി, മുഹമ്മദലി മിശ്കാത്തി എന്നിവര് പ്രഭാഷണങ്ങള് നിര്വഹിക്കും.
