മണ്ണാര്‍ക്കാട്: കൃഷിക്കും പാര്‍പ്പിടത്തിനും ഊന്നല്‍ നല്കി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2026-27 സാമ്പത്തികവര്‍ഷത്തെ ബജറ്റ്. 48.93 കോടി രൂപ വരും, 48 കോടി രൂപ ചെലവും 92.9 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മുഹമ്മദ് ഷമീറാണ് അവതരിപ്പിച്ചത്.
ഉല്പാദന മേഖലക്ക് 86,95,680 രൂപയും സേവന മേഖലക്ക് 1,93,21,540 രൂപയും പശ്ചാത്തല മേഖലയ്ക്ക് മൂന്നു കോടി രൂപയും എസ്.സി. മേഖലയ്ക്ക് ഒരു കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു. സമ്പൂര്‍ണ മാലിന്യ സംസ്കരണം, എം.എസ്.എഫ്. ശാസ്ത്രീയമായി പ്രവര്‍ത്തനമാരംഭിക്കുന്നതിന് ആവശ്യമായ പ്രത്യേക പദ്ധതികളേറ്റെടുക്കും. കുരുത്തിച്ചാല്‍, പോത്തോഴിക്കാവ് പ്രദേശത്തും പുഴയോടനുബന്ധിച്ചുള്ള വിനോദ സഞ്ചാരം സാധ്യമാക്കുന്നതിനും വിശദമായ പദ്ധതിരൂപരേഖ തയാറാക്കും.
ഹാപ്പിനെസ് പാര്‍ക്കുകള്‍, നാല് ഓപ്പണ്‍ ജിംനേഷ്യം, ശ്മശാനം തുടങ്ങിയ പദ്ധതികള്‍ ബജറ്റിലുണ്ട്. കൂടാതെ തരിശുഭൂമിയില്‍ സ്ത്രീകള്‍ നേതൃത്വം നല്കുന്ന സംഘകൃഷി, അംഗനവാടി പോഷകാഹര പദ്ധതി, എസ്.എസ്.എ., പി.എം.എ.വൈ., കുമരംപുത്തൂര്‍ ഫെസ്റ്റ് എന്നിവക്കും ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ബജറ്റവതരണ യോഗത്തില്‍ പ്രസിഡന്റ് സ്മിത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ജി.സുരേഷ്കുമാര്‍, ജംഷീല ഉസ്മാന്, മിനി, സെക്രട്ടറി ശിവപ്രകാശന്‍, കെ.പി ഹംസ, മുഹമ്മദ് ഷാഫി, എ.കെ അബ്ദുല്‍ അസീസ്, മുഹമ്മദാലി അയിലക്കര, ജമാല്‍, ജയമുകുന്ദന്‍ മാസ്റ്റര്‍, അലി അക്ബര്‍, ഇല്യാസ് തുടങ്ങിയവര്‍ സംസാരിച്ചു.
