പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ അംഗപരിമിത രായ വ്യക്തികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നതിനും വിലയി രുത്തുന്നതിനുമായി ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
അംഗപരിമിതി മൂലം ഒരു വ്യക്തിക്കും വോട്ട് നഷ്ടപ്പെടരുതെന്നും, അവര്‍ക്ക് ആവശ്യ മായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല് കി. കാഴ്ചപരിമിതരുടെ സൗകര്യത്തിനു വേണ്ടി പോളിങ് ബൂത്തില്‍ ഓഡിയോ ക്യു സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ക്കായി ഇലക്ഷന് കമ്മീഷനോട് അഭ്യര്‍ഥി ക്കും.പോളിങ് സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി മുന്‍ഗണന ബോര്‍ഡുകള്‍ സ്ഥാപിക്കും. മുഴുവന്‍ പോളിങ് ബൂത്തുകളിലും ബ്രെയില്‍ ബാലറ്റ് പേപ്പര്‍ ഉള്‍പ്പെടു ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
അംഗപരിമിതര്‍ക്ക് വോട്ട് രേഖപ്പെടുത്തല്‍ പരിശീലനം നല്‍കുന്നതിനായി മണ്ഡലാ ടിസ്ഥാനത്തില്‍ ബാലറ്റ് യൂണിറ്റ് പ്രദര്‍ശിപ്പിക്കും.അംഗപരിമിതരായ വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യുന്നതിനുള്ള സേവനം ലഭ്യമാകുന്നതിന് വേണ്ടി ഫോം എട്ടില്‍ പി.ഡബ്ല്യു.ഡി. (പേഴ്സണ്‍ വിത്ത് ഡിസബിലിറ്റി) എന്ന് രേഖപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഹെഡ് ക്ലര്‍ക്ക് പി.എ ടോംസ്, ബ്ലൈന്‍ഡ് അസോസിയേഷന് പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
