മണ്ണാര്‍ക്കാട്: തട്ടകത്തില്‍ ഉത്സവച്ചന്തം നിറച്ച് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ചെറിയറാട്ട് നടന്നു. പൂരത്തിന്റെ ആറാംനാളായ തിങ്കളാഴ്ച നടന്ന ചടങ്ങുകളില്‍ അനവധിയാളുകള്‍ പങ്കുചേര്‍ന്നു.
മൂന്ന് ഗജവീരന്മാരുടേയും വാദ്യങ്ങളുടേയും അകമ്പടിയോടെ വര്ണപൊലിമയില് നടന്ന ആറാട്ടെഴുന്നെള്ളിപ്പ് ഭക്തിനിര്‍ഭരമായി. രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയാണ് ആറാട്ടുനടന്നത്. മേളം, നാദസ്വരം എന്നിവയുമുണ്ടായി. ഉച്ചയ്ക്ക് ഓട്ടന്തുള്ളല്, വൈകിട്ട് നാദസ്വരം, പനമണ്ണ ശശിയുടെ നേതൃത്വത്തില്‍ തായമ്പക, രാത്രി ഋതുരാഗം അവതരിപ്പിച്ച ചെണ്ട-വയലിന് ഫ്യൂഷനും അരങ്ങേറി. ആറാട്ടെഴു ന്നെള്ളിപ്പ്, മേളം, ഇടയ്ക്ക പ്രദക്ഷിണവുമുണ്ടായി.
ചൊവ്വാഴ്ചയാണ് ഭഗവതിയുടെ വലിയാറാട്ട്. ആചാരപ്പെരുമ ഏറെയുള്ള കഞ്ഞിപ്പാര്‍ച്ച യും നാളത്തെ പ്രധാനവിശേഷമാണ്. നാടിന്റെ നാനാദിക്കുകളില്‍ നിന്നുമായി നിര വധി ഭക്തര്‍ കഞ്ഞിപ്പാര്‍ച്ചയില്‍ പങ്കുചേരാനായി എത്തും. രാവിലെ ആറാട്ടെഴുന്നെ ള്ളിപ്പുണ്ടാകും. തുടര്‍ന്ന് വാദ്യകലാ രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം പൂരമപ്രേമികള്ക്ക് വാദ്യവിരുന്നാകും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക ഒരുമണിവരെയാണ് കുന്തിപ്പുഴ ആറാട്ടുകടവില്‍ നടക്കുന്ന കഞ്ഞിപ്പാര്‍ച്ച നടക്കുക. 12.30 മുതല്‍ ഒരുമണി വരെ മേളം, നാദസ്വരം, ഉച്ച കഴിഞ്ഞ് മൂന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെ ഓട്ടന്തുള്ളല്, തുടര്‍ന്ന് ഡബിള്‍ നാദസ്വരം, ഡബിള്‍ തായമ്പക, കൊമ്പ് പറ്റ്,കുഴല്‍പറ്റ് എന്നിവ നടക്കും. രാത്രി ഒമ്പതുമുതല്‍ ആറാട്ടെഴുന്നെള്ളിപ്പിന് ശേഷം 110ഓളം വാദ്യകലാകാരന്മാര് അണനിരക്കുന്ന പാണ്ടിമേളവുണ്ടാകും. ഇടയ്ക്ക പ്രദക്ഷിണം കാഴ്ചശീവേലിയുമോടെയാണ് വലിയാറാട്ട് സമാപിക്കുക.
വലിയാറാട്ട് പ്രമാണിച്ച് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ചെട്ടിവേലയോടെ മണ്ണാര്‍ക്കാട് പൂരത്തിന് സമാപനമാകും.
