മണ്ണാര്‍ക്കാട്: കുമരംപുത്തൂരില്‍ യുവതിയുടെ ഒന്നേകാല്‍പ്പവന്റെ മാല പൊട്ടിച്ച് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.പയ്യനെടം കുളര്‍മുണ്ട നിസ്കാരപള്ളിക്ക് പിറകിലുള്ള വിജനമായ പാടത്ത് കഴിഞ്ഞദിവസം വൈകിട്ട് നാലോടെയാണ് സംഭവം. മൈലാം പാടം ഭാഗത്ത് തയ്യല്‍ ജോലി ചെയ്യുന്ന പുത്തന്‍പുരയ്ക്കല്‍ സന്ധ്യയുടെ മാലയാണ് നഷ്ടപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മാലകവര്ന്നതെന്ന് യുവതി പറയു ന്നു.മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്കി. പൊലിസ് അന്വേഷണമാരംഭിച്ചു.
