കോട്ടോപ്പാടം: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച കോട്ടോപ്പാടം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കൊമ്പം-ജുമാ മസ്ജിദ് റോഡിന്റെയും കാപ്പുംകുന്ന്-കുളര്മുണ്ടപ്പാടം റോഡിന്റെയും ഉദ്ഘാടനം എന്‍. ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഉമ്മര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് എം.നീതുശങ്കര് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് പോറ്റൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആസിഫ് അലി കൊമ്പത്ത്, പി.മുരളീധരന്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അസൈനാര്‍ മാസ്റ്റര്‍, അഡ്വ.നാസര്‍ കൊമ്പത്ത്, കെ.ഹസ്സന് മാസ്റ്റര്‍, കെ.ജി ബാബു, ഹമീദ് കൊമ്പത്ത്, പാറയില്‍ മുഹമ്മദലി, അക്കര മുഹമ്മദ്, സമദ് നാലകത്ത്, സി.ടി ഹൈദരലി, എന്‍.കെ അമീന്, സി.ടി ഉമ്മര്‍, ഫവാസ് കോല്‍ക്കാട്ടില്‍, എ.കെ ഫൈസല്‍, സക്കീര്‍ കല്ലംചിറ തുടങ്ങിയവര്‍ സംസാരിച്ചു.
ജുമാമസ്ജിദ് റോഡ് 35 ലക്ഷം രൂപയും കാപ്പുംകുന്ന് റോഡ് 15 ലക്ഷം രൂപയും ചെലവ ഴിച്ചാണ് നവീകരണം പൂര്‍ത്തീകരിച്ചത്.
