തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവൃത്തി സമയം കൂട്ടാന്‍ ആലോചന. നിലവില്‍ രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെയാണ് ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഇത് രാവിലെ 10 മുതല്‍ 12മണിവരെയാക്കാനാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നതിന് അടുത്ത മന്ത്രി സഭാ യോഗത്തില്‍ പരിഗണിച്ചേക്കും.
ബാറുടമകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണിത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് നിലവിലുള്ള ഇളവുകള്‍ കൂടുതല്‍ വ്യാപകമാ ക്കാനും പദ്ധതിയുണ്ട്. നിലവില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് രാത്രി 12 മണി വരെ പ്രവര്‍ത്തിക്കാം. ഇത് പുലര്‍ച്ചെ മൂന്ന് മണിവരെ നീട്ടിയേക്കുമെന്നും സൂചനയുണ്ട്.
ബിസിനസ് ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുകയെന്ന ലക്ഷ്യത്തോടെ യാണ് പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
വാര്‍ത്ത കടപ്പാട് മാതൃഭൂമി, ചിത്രം പ്രതീകാത്മകം
