മണ്ണാര്‍ക്കാട്: മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ അപാകതകള്‍ പരിഹ രിച്ച് എല്ലാവര്ക്കും ഉപകാരപ്രദമാകും വിധം നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് പൊലിസ് പെന്‍ഷനേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് സമ്മേളനം ആവ ശ്യപ്പെട്ടു.സേവനത്തില്‍ നിന്ന് വിരമിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മരണാനന്തര ബഹു മതിയായി കുറ്റമറ്റരീതിയില്‍ ഫ്യൂണറല്‍ പരേഡ് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീക രിക്കുക, പെന്‍ഷന്‍കാരുടെ ക്ഷേമത്തിനായി പെന്ഷന് വെല്‍ഫയര്‍ ബോര്‍ഡ് രൂപീക രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ സെക്രട്ടറി കെ.വി ലാല്‍ ഉദ്ഘാടനം ചെയ്തു.അയോധ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്യൂണിറ്റ് പ്രസിഡന്റ് പി.ഭാസ്കരന് അധ്യക്ഷനായി.സെക്രട്ടറി കെ.പി അബ്ദു ല്റഹ്മാന് ദ്വൈവാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.രാജന് ചേറുംകുളം, എ.ആര് വത്സന്, സി.ജി മോഹനന്, റോയ് ജോര്‍ജ്, ജെയിന് പൗലോസ്, പി.ശശിധരന് എന്നിവര്‍ സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹിക ള്‍: സി.ജി. മോഹനന്(പ്രസിഡന്റ്്) സാം പി.ജോസഫ്, പി.ഭാസ്കരന്(വൈസ് പ്രസിഡ ന്റ് ), കെ.പി അബ്ദുല്റഹ്മാന് (സെക്രട്ടറി),എ.ആര് വത്സന്,എം.ഗോപാലകൃഷ്ണന് (ജോയിന്റ് സെക്രട്ടറി), എന്‍.പി യൂസുഫ് സിദ്ദീഖ്(ട്രഷറര്‍), രാജന് ചേറുംകുളം (ജില്ലാ എക്സിക്യൂട്ടീവ് അംഗം), റോയ് ജോര്‍ജ്, ജെയിന് പൗലോസ്, പി.ശശിധരന് (യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം).
