അഗളി:കലയുടെ ആത്മാവ് മാനവികതയാണെന്നും കലാസൃഷ്ടികള്‍ അതിരുകളില്ലാ ത്ത ആവിഷ്കാരങ്ങളാണെന്നും സാഹിത്യകാരന് കെ.പി.എസ് പയ്യനെടം അഭിപ്രാ യപ്പെട്ടു.കേരള മാപ്പിളകലാ അക്കാദമി സംസ്ഥാന എക്സിക്യുട്ടിവ് ക്യാംപ് അര്മോനി യ 2026 അട്ടപ്പാടി ക്യാംപ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായികമായ സവിശേഷതകളില്‍ നിന്നും രൂപപ്പെടുമ്പോഴും കലാസൃഷ്ടികള്‍ അന്തിമമായി മാനവികതയുടെ അടയാളപ്പെടുത്തലുകളായി മാറുന്നു. സര്‍ഗശേഷി വ്യക്തിപരമാണെങ്കിലും അത് കൂട്ടായ്മയിലൂടെയാണ് വളര്‍ന്നുവികസിക്കുന്നത്. അതുകൊണ്ടാണ് കലാപ്രവര്ത്തകകര്ക്കും സംഘടന ആവശ്യമായി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള മാപ്പിളകലാ അക്കാദമി പ്രസിഡന്റ് എ.കെ മുസ്തഫ അധ്യക്ഷനായി.ജില്ലാ പഞ്ചാ യത്ത് അംഗം വി.എം ലത്തീഫ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റുമാരായ രാധാ കൃഷ്ണന് പുവ്വത്തിക്കല്‍, ഷംസുദ്ദീന് വാത്യേടത്ത്, ഫസല്‍ കൊടുവള്ളി, സെക്രട്ടറി ഹമീദ് കോട്ടോപ്പാടം, ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദാലി മാസ്റ്റര്‍, ഒര്‍ഗനൈസിങ് സെക്രട്ടറി നൗഷാദ് വടകര, ക്യാംപ് കോര്‍ഡിനേറ്റര്‍ പി.ടി സലാം, എം.കെ അഷ്റഫ്, പി.എം ആറ്റക്കോയ തങ്ങള്‍, പി.എം മുസ്തഫ തങ്ങള്‍, സലാം മുക്കാലി, ജനറല്‍ സെക്ര ട്ടറി ആരിഫ് കാപ്പില്‍, ട്രഷറര്‍ ചാലോടന്‍ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
