മണ്ണാര്‍ക്കാട്: നിയോജക മണ്ഡലം എല്‍.ഡി.എഫ്. ജാഥ തെങ്കര പുഞ്ചക്കോട് സമാപിച്ചു. പുഞ്ചക്കോട് സെന്ററില്‍ നടന്ന സമാപന സമ്മേളനം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സി.കെ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.പി.കുമാരന് അധ്യക്ഷനായി.
സി.പി.എം. ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്, സി.പി.ഐ. നേതാവ് ജോസ് ബേബി, സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠന് പൊറ്റശ്ശേരി, പി.അല വി,കെ.വി അമീര്‍,സദക്കത്തുള്ള, കെ.സുരേന്ദ്രന്, എം.കൃഷ്ണകുമാര്‍, ജാഥ ക്യാപ്റ്റന്‍ സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി,ജാഥ മാനേജര്‍ സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.കെ അബ്ദുല്‍ അസീസ്,സ്റ്റാന്‍ലി തോമസ്, ഷൗക്കത്തലി കുള പ്പാടം, കെ.പ്രവീണ്‍, രാജകുമാര്‍,അബ്ദുള്‍ റഫീഖ്, എന്നിവര്‍ സംസാരിച്ചു.
ചൊവ്വാഴ്ച രാവിലെ ചങ്ങലീരിയില് നിന്നും ആരംഭിച്ച കുന്തിപ്പുഴ, നായാടി കുന്ന്, അരകുറിശ്ശി, അരയങ്ങോട്,കൈതച്ചിറ, മുണ്ടക്കണ്ണി എന്നിവടങ്ങളിലെ സ്വീകരണ ത്തിന് ശേഷമാണ് പുഞ്ചക്കോട് സമാപിച്ചത്.
