മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് തെങ്കര ഡിവിഷന് മെമ്പര്‍ ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ എക്സലന്‍സിയ വിദ്യഭ്യാസ ശാക്തീകരണ പരിപാടിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.എസ്.എല്‍. സി. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസും പരി ശീലനവും നല്കി.വയനാട് സി.എം. കോളജ് പ്രിന്‍സിപ്പല്‍ ഷാഫി പുല്‍പ്പാറ ക്ലാസെടു ത്തു.സ്കൂള്‍ പ്രിന്‍സിപ്പല്‍ പങ്കജം അധ്യക്ഷയായി.
അധ്യാപകരായ പി.വി പ്രീത, കെ.ബി സൗമ്യ, കെ.പി വിജിത, സജ്ല അന്‍വര്‍ തുടങ്ങി യവര്‍ സംസാരിച്ചു.വിദ്യാഭ്യാസ ശാക്തീകരണത്തിനായി കരിയര്‍ ഗൈഡന്‍സ്, സെമി നാറുകള്‍, ക്യാംപുകള്‍ ഉള്‍പ്പടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അറിയിച്ചു.
