കാഞ്ഞിരപ്പുഴ:കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കനാലുകളില്‍ പുതിയ ഷട്ടറു കള്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു.ജലനഷ്ടം ഒഴിവാ ക്കി വാലറ്റ പ്രദേശങ്ങളിലേക്ക് വേഗത്തില്‍ വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവൃത്തികള്‍ ഈ മാസത്തോടെ പൂര്‍ത്തിയാകുമെന്ന് മലമ്പുഴ ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം അറിയിച്ചു.ജലസേചന വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ചാണ് ഇടതുവലതുകര കനാലുകളി ലായി 30-ഓളം ഷട്ടറുകള്‍ സ്ഥാപിച്ചത്.കൂടാതെ പഴയവയുടെ അറ്റകുറ്റപ്പണിയും നട ത്തി.മൂന്ന് വീതം ഷട്ടറുകളുടെ യന്ത്രസംവിധാനങ്ങള്‍ ഘടിപ്പിക്കുന്നതും സ്ലൂയിസ് ഷട്ടറുകള്‍ സ്ഥാപിക്കുന്നതുമായ ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.
പുത്തന്‍ കരുത്തില്‍ ഷട്ടറുകള്‍
നിലവില്‍ ഇടതുകര പ്രധാന കനാലില്‍,അണക്കെട്ട് മുതല്‍ കടമ്പഴിപ്പുറം വരെയുള്ള ഭാഗത്തെ പഴയ തടിഷട്ടറുകള് മാറ്റി ഇരുമ്പിന്റെ പുതിയ ഷട്ടറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.കല്ലടിക്കോട് വരെ യന്ത്രസംവിധാനത്തോടെയുള്ള ക്രോസ് ഷട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാണ്.കടമ്പഴിപ്പുറം ഭാഗത്തേക്കുള്ള മൂന്ന് ക്രോസ് ഷട്ടറുകളിലാണ് യന്ത്രസംവിധാനം ഘടിപ്പിക്കാനുള്ളത്.ഇതിന്റെ പ്രവൃത്തികള്‍ ഈ ആഴ്ച തന്നെ പൂര്‍ത്തിയാക്കും.വലതുകര കനാലില്‍ അമ്പംകുന്ന്, മെഴുകുംപാറ പ്രദേശങ്ങളില്‍ നശിച്ച നിലയിലായിരുന്ന നാല് പ്രധാന ക്രോസ് ഷട്ടറുകളാണ് മാറ്റിസ്ഥാപിച്ചത്. കൂടാതെ സ്ലൂയിസ് എമര്‍ജന്‍സി ഷട്ടറുകളുടെ അറ്റകുറ്റപ്പണിയും നടത്തി പ്രവര്ത്ത നക്ഷമമാക്കി.പള്ളിക്കുറുപ്പ് ഉപകനാലിലെ മൂന്ന് സ്ലൂയിസ് ഷട്ടറുകളാണ് ഇനി സ്ഥാ പിക്കാനുള്ളത്.ഈ ഭാഗത്തേക്ക് ജലവിതരണം നടത്തുന്നതിനാലാണ് നിലവില്‍ പ്രവൃ ത്തികള് നിര്‍ത്തിവെച്ചിരിക്കുന്നത്.ഇത് കഴിയുന്ന മുറയ്ക്ക് ഇവിടെയും ഷട്ടറുകളുടെ ജോലികള്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തുടരണം നവീകരണം
ഒരുവര്‍ഷത്തെ കരാര്‍ കാലാവധിയില്‍ കാഞ്ഞിരപ്പുഴയിലെ മൈന എന്‍ജിനീയേഴ്സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് ഏറ്റെടുത്ത പ്രവൃത്തികള്‍ മലമ്പുഴ ഇറിഗേഷന്‍ മെക്കാനി ക്കല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പൂര്‍ത്തിയാകുന്നത്.ഷട്ടറുകളുടെ പ്രശ്ന ങ്ങള് പരിഹരിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് വലിയ ആശ്വാസമാകും.അതേസമയം, 62 കിലോമീറ്റര്‍ നീളമുള്ള ഇടതുകര കനാലിലെ 29 കിലോമീറ്റര്‍ ദൂരത്തെ പ്രശ്നങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പരിഹാരമായിട്ടുള്ളത്.ഇതിനപ്പുറത്തെ ഭാഗങ്ങളിലെ നിരവധി ബ്രാ ഞ്ച് കനാലുകളുടെ അറ്റകുറ്റപ്പണിയും കേടുപാടുകള്‍ സംഭവിച്ച ഷട്ടറുകള്‍ മാറ്റിസ്ഥാ പിക്കുന്നതും അത്യാവശ്യമാണ്.ഇത് പൂര്‍ത്തിയാക്കിയാലേ ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം മേഖലകളിലെ കൃഷിയിടങ്ങളിലേക്ക് കാര്യക്ഷമമായ ജലവിതരണം ഉറപ്പാക്കാന്‍ സാധിക്കൂ.ബാക്കിയുള്ള നവീകരണ പ്രവൃത്തികള്‍ക്ക് ഏകദേശം മൂന്ന് കോടിയോളം രൂപയുടെ ചെലവാണ് കണക്കാക്കുന്നത്.നിരവധി ക്രോസ് ഷട്ടറുകള്‍, ബ്രാഞ്ച് കനാലുകള്‍, സ്ലൂയിസ് ഷട്ടറുകള്‍, കാഡ കനാലുകള്‍ ഉള്‍പ്പെടുന്ന വിപുലമായ ശൃംഖലയാണിത്.കനാലുകളിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഷട്ടറുകളുടെ ശോച നീയാവസ്ഥയെ കുറിച്ച് കര്‍ഷകര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കാറുണ്ട്.
