മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാനായി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടിയെ തിരഞ്ഞെ ടുത്തു.ചൊവ്വാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാ നമായത്. ഇതോടെ വൈസ് ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് മുസ്ലിം ലീഗിലുണ്ടായ അഭിപ്രായഭിന്നതകള്‍ക്കും താത്കാലിക ശമനമായി.
കഴിഞ്ഞമാസം 29ന് ചേര്‍ന്ന യോഗത്തില്‍ പൊന്‍പാറ കോയക്കുട്ടിയുടെ പേര് ആസൂത്ര ണസമിതി വൈസ് ചെയര്മാന് സ്ഥാനത്തേക്ക് നിശ്ചയിച്ചത് ലീഗിലെ ഒരുവിഭാഗം അതൃപ്തി പ്രകടിപ്പിച്ചതോടെ തീരുമാനമാകാതെ പിരിയുകയായിരുന്നു. തദ്ദേശതിര ഞ്ഞെടുപ്പില്‍ കുമരംപുത്തൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത് ഇദ്ദേത്തിന്റെ ഇടപെടലാണെന്ന ആരോപണവും ഇതിന്റെപേരില്‍ ലീഗിന്റെ വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം റദ്ദാക്കാന്‍ വാര്‍ഡ് കമ്മിറ്റി തീരുമാനിച്ചതും അതൃപ്തി പ്രകടിപ്പിച്ച വിഭാഗം ചൂണ്ടിക്കാട്ടി.തുടര്‍ന്ന്, അടുത്ത ഭരണസമിതിയോഗത്തി ല്‍ കൃത്യമായ തീരുമാനം അറിയിക്കുവാന്‍ ബ്ലോക്ക് സെക്രട്ടറി നിര്ദ്ദേശിച്ചതോടെയാ ണ് ചൊവ്വാഴ്ച യോഗം ചേര്‍ന്നത്.
ആദ്യ രണ്ടരവര്‍ഷം മുസ്ലിം ലീഗിനാണ് സമിതിയുടെ വൈസ് ചെയര്മാന് സ്ഥാനം. പിന്നീടുള്ള രണ്ടരവര്‍ഷം കോണ്‍ഗ്രസിനുമാണ്. 14 അംഗസമിതി അംഗങ്ങളേയും തിരഞ്ഞെടുത്തു. നിയമസഭാസ്ഥാനാര്ഥിത്വവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുണ്ടായ വിഭാഗീയതയുടെ പ്രതിഫലനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതിയി ലേക്കും നീണ്ടത്.
