തെങ്കര: തെങ്കര പഞ്ചായത്തില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച മുണ്ടക്കണ്ണി ചര്‍ച്ച് റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
മുണ്ടക്കണ്ണി മോര് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് സിംഹാസന ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍ മുഖ്യാതിഥിയായി.
ചര്‍ച്ച് വികാരി ഫാ.റെജി കുഴിക്കാട്ടില്‍, ട്രസ്റ്റി പ്രകാശ് കൊച്ചുപുരക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത, വാര്‍ഡ് മെമ്പര്‍ നിഷ, സലാം മാസ്റ്റര്‍, വി.വി ഷൗക്കത്തലി, അഹമ്മദ് അഷ്റഫ്, ടി.കെ ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
