പാലക്കാട്:കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (മെയ് 1) വൈകീട്ട് 5.30 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 107 കേസു കൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ. എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസുകളി ലായി 120 പേരെ അറസ്റ്റ് ചെയ്തു. 77 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
മാസ്ക് ധരിക്കാത്ത 150 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 150 പേർക്കെ തിരെ ഇന്ന് പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞതിനുശേഷം കോടതിയിൽ പിഴ അട യ്ക്കാനുള്ള നോട്ടീസ് നൽകിയാണ് ഇവരെ വിട്ടയച്ചത്.