പാലക്കാട് : ജില്ലയിൽ കഴിഞ്ഞ ദിവസം (ഏപ്രിൽ 30)രോഗ വിമുക്തനായി ജില്ലാ ആശുപത്രിയിൽ നിന്നും ഔദ്യോഗികമായി വിടുതൽ നൽകിയെ ങ്കിലും ആശുപത്രിയിൽ തന്നെ കഴിഞ്ഞു വന്നിരുന്ന മലപ്പുറം സ്വദേ ശി നാട്ടിലേക്ക് മടങ്ങി.. പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവാ യതിനാലാണ് രോഗവിമുക്തനായി ആരോഗ്യ വകുപ്പ് സ്ഥിരീകരി ച്ചത്. തുടർന്നുള്ള 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആരോ ഗ്യ വകുപ്പിന്റെ നിർദ്ദേശം ഉള്ളതിനാൽ ഇദ്ദേഹത്തിൻ്റെ മലപ്പുറ ത്തെ വീടിനോടു ചേർന്ന് പ്രത്യേക മുറി സജ്ജമാക്കേണ്ടതിനാലാണ് ഇദ്ദേഹം കഴിഞ്ഞ ദിവസം ആശുപത്രിയിൽ തന്നെ തുടർന്നത്. തിരിച്ച് നാട്ടിൽ എത്തുന്നത് സംബന്ധിച്ച് മലപ്പുറം ഡി.എം.ഒ യ്ക്ക് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത അറിയിച്ചു. ഉച്ച ഭക്ഷണം കൂടി നൽകിയിട്ടാണ് ഇദ്ദേഹത്തെ നാട്ടിലേക്കു അയച്ചത്.. ഏപ്രിൽ 21നാണ് മലപ്പുറം സ്വദേശിക്ക് പാലക്കാട് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻ്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ഒരാളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.