പാലക്കാട്: സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 96 കലാപ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘ലോക്ക് ഡൗണ്‍ കാലത്തെ വീട് ‘ എന്നതാണ് വിഷയം. വീട്ടിലെ രസകരമായ കാഴ്ചകള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി അയക്കാം. ലോകത്തെവിടെയുമുള്ള ഏതു പ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ലോക്ക്ഡൗണില്‍ ആളുകള്‍ സുരക്ഷിതരായി വീടുകളില്‍ തന്നെ കഴിയണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നത്.vvajrajubilee palakkad എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്തതിനു ശേഷം അക്കൗ ണ്ടിലേക്ക് പേഴ്സണല്‍ മെസ്സേജായി വേണം ചിത്രങ്ങള്‍ അയക്കാന്‍ . ഒരാള്‍ക്ക് പരമാവധി മൂന്ന് ചിത്രങ്ങള്‍ വരെ അയക്കാം. പ്രൊഫഷണ ല്‍ കാമറയില്‍ എടുത്ത ചിത്രങ്ങള്‍ പരിഗണിക്കുകയില്ല. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യരുത്. അവസാന തീയതി 2020 ഏപ്രില്‍ 27.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!