പാലക്കാട്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ ക്കാരിന്റെയും നിര്‍ദേശ പ്രകാരം ഹോമിയോപ്പതിയിലൂടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ഹോമിയോപ്പതി മരുന്നുകള്‍ വിതരണം ചെയ്തു തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജീവന ക്കാര്‍ക്കുമുള്ള ഹോമിയോപ്പതി മരുന്നുകള്‍ ജില്ലാ മെഡിക്ക ല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ജെ. ബോബനില്‍ നിന്നും ഏറ്റു വാങ്ങി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വ ഹിച്ചു.
ആലത്തൂര്‍, ചിറ്റൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഹോമിയോപ്പതി മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള എട്ട് പഞ്ചായത്തുകളിലും തുടര്‍ന്ന് മറ്റു പഞ്ചായ ത്തുകളിലും ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമി യോ) ഡോ. ജെ. ബോബന്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എസ്. സുനിത, റീച്ച് കണ്‍വീനര്‍ ഡോ. വിനീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.സി. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംബന്ധിച്ചു.