പാലക്കാട്: വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ ടിപ്പര്‍ ലോറിയിടിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റിപ്പുറം സ്വദേശി വി അസര്‍ മരിച്ചു.തമിഴ്‌നാട്ടില്‍ നിന്നും കരിങ്കല്ല് കയറ്റി വരികയായിരുന്നു ലോറി.വേലന്താവളം ചെക്‌ പോസ്റ്റില്‍ പരിശോധനയ്ക്ക് നില്‍ക്കുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പി ലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിര്‍ത്താ തെ കടന്ന് കളഞ്ഞു. തുടര്‍ന്ന് അസര്‍ ബൈക്കുമായി ലോറിയെ പിന്തുടരുക യായിരുന്നു.നല്ലൂര്‍ റോഡില്‍ വെച്ച് ലോറിക്ക് കുറുകെ ബൈക്ക് നിര്‍ത്തിയിടാന്‍ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടി ക്കുകയായിരുന്നു.സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു.ഗുരിതരമായി പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!