പാലക്കാട്: കൊറോണ രോഗവ്യാപനം തടയുന്നതിനായി വിമാനത്താ വളങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും ഹെല്‍ത്ത് കൗണ്ടറില്‍ പരി ശോധനയ്ക്ക് വിധേയരാകണമെന്ന് നാഷണല്‍ ഹെല്‍ ത്ത് മിഷന്‍ അറി യിച്ചു. യാത്രാവിവരങ്ങളും ആരോഗ്യ ലക്ഷണങ്ങ ളും അറിയുന്നതിന് നല്‍കുന്ന ഫോമുകള്‍ പൂരിപ്പിച്ച് നല്‍കണം. യാത്ര ക്കാര്‍ക്ക് പരിശോധ നയില്‍ പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അധികൃതര്‍ എയറോ സൈഡില്‍ സജ്ജമാക്കിയ ആംബുലന്‍സില്‍ കയറ്റി ഐസോലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റും. ഇതിനിടെ, എമിഗ്രേ ഷന്‍ വിഭാഗത്തില്‍ വിവരമറിയിച്ച് പാസ്പോ ര്‍ട്ട് പരിശോധന വേഗത്തില്‍ പൂര്‍ത്തീ കരിക്കും. കൊറോണ രോഗ ബാധിത രാജ്യ ങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണമില്ലെങ്കിലും 28 ദിവസം വീടു കളില്‍ നിന്ന് പുറത്തിറ ങ്ങരുത്, മറ്റാരുമായും സമ്പര്‍ ക്കം പുലര്‍ ത്തരുത് തുടങ്ങിയ നിര്‍ദേ ശങ്ങളടങ്ങിയ ലഘുലേഖ ഹെല്‍ത്ത് കൗണ്ടറില്‍ നിന്നും നല്‍കും. സ്വീകരിക്കേണ്ട മുന്‍കരുതലു കളും ബന്ധപ്പെടേണ്ട നമ്പരുകളും ലഘുലേഖയിലുണ്ടാകും.
പരിശോധനയ്ക്ക് ശേഷം പൂരിപ്പിച്ച് നല്‍കിയ ഫോം സീല്‍ ചെയ്ത് യാത്രക്കാരന് തിരികെ നല്‍കും. രോഗലക്ഷണമില്ലെന്ന് രേഖപ്പെടു ത്തിയ ഫോം എമിഗ്രേഷന്‍ വിഭാഗം വാങ്ങിവെക്കും. തുടര്‍ന്ന് കസ്റ്റംസ് പരിശോധനയും കഴിഞ്ഞാല്‍ യാത്രക്കാരന് വീട്ടിലേയ്ക്ക് പോകാം.