തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര്‍ പരീക്ഷയെഴുതി. 294888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 വിജയശതമാനം. മുന്‍ വര്‍ഷം ഇത് 88.95 ശതമാ നമായിരുന്നു. 4.26 വിജയശതമാനം കുറഞ്ഞു. 39242 പേര്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് നേടി.
വിവിധ ഗ്രൂപ്പുകളിലെ വിജയശതമാനം
സയന്‍സ് – 84.84
കൊമേഴ്‌സ്- 76.11
ഹ്യുമാനിറ്റീസ് – 67.09
വിജയശതമാനം കൂടുതലുള്ള ജില്ല എറണാകുളവും കുറവുള്ള ജില്ല വയനാടുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എപ്ലസ്. 105 പേര്‍ മുഴുവന്‍ മാര്‍ക്കും നേടി. 63 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. ഇതില്‍ ഏഴ് സര്‍ക്കാര്‍ സ്‌കൂളുകളുമുണ്ട്. ജൂണ്‍ 12 മുതല്‍ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതല്‍ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം. വൈകിട്ട് നാല് മണി മുതല്‍ ഓദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാം.