മണ്ണാര്‍ക്കാട് : സംസ്ഥാന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസും തമിഴ്നാട് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നതവിജയവും കരസ്ഥമാക്കി സഹോ ദരിമാര്. കുമരംപുത്തൂരിലെ കുണ്ടില്‍വീട്ടില്‍ അനിലയുടെ മക്കളായ എന്‍.എസ്.നന്ദന യും നയനയുമാണ് മികച്ച വിജയം നേടിയത്. കോയമ്പത്തൂര്‍ ഒത്തക്കാല്മണ്ഡലം പിഎംജി മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ നയനയ്ക്ക് പ്ലസ്ടു സയന്‍സില്‍ 600ല്‍ 566 മാര്‍ക്ക് ലഭിച്ചു. കംപ്യൂട്ടര്‍, സയന്‍സ്, കണക്ക് എന്നീവിഷയ ങ്ങളില്‍ 100ല്‍ 100മാര്‍ക്കും ഈ മിടുക്കി നേടി. സഹോദരി നന്ദന കുണ്ടൂര്‍ക്കുന്ന് ടി എസ്എന്‍എം ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ്. ഏഴാം ക്ലാസ് വരെ കോയമ്പത്തൂരി ലാണ് പഠിച്ചിരുന്നത്.തമിഴ്നാട് പ്ലസ്ടു ഫലം ഏഴിനും പത്താം തരം ഫലം ഇന്നലെയും വന്നതോടെ സഹോദരിമാരുടെ വീട്ടില്‍ ഇരട്ടിമധുരമായി.