മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 73.59 ശതമാനം വിജയം. 149 സ്‌കൂളുകളിലായി 32054 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ 31791 പേര്‍ പരീക്ഷ എഴുതി. 23396 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. 2600 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 5101 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 4956 പേര്‍ പരീക്ഷ എഴുതി. 1537 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. 31 ശതമാനം വിജയം. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 78 പേര്‍.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1865 പേര്‍ പരീക്ഷ എഴുതിയ തില്‍ 1322 പേര്‍ ഉപരിപഠന യോഗ്യത നേടി. 70.88 ആണ് വിജയശതമാനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!