മണ്ണാര്‍ക്കാട് : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപപരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പി.വി.അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരെ നാട്ടുകല്‍ പൊലി സ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം. ബൈജു നോയല്‍ നല്‍കിയ പരാതിയില്‍ കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് പൊലിസ് നിയമനടപടി സ്വീകരി ച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153- എ (1) (എ), ജനപ്രാതിനിധ്യനിയമം 125 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ നാലാംകിട പൗരനെ ന്നും ഗാന്ധികുടുംബത്തില്‍ ജനിച്ചയാളാണോ എന്ന് സംശയം ഉണ്ടെന്നും ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നുമാണ് അന്‍വര്‍ പറഞ്ഞത്. എടത്തനാട്ടുകരയില്‍ നടന്ന എല്‍.ഡി. എഫ് തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു വിവാദപരാമര്‍ശം.