മണ്ണാര്‍ക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിൽ രാവിലെ ഏഴിന് ആരം ഭിച്ച പോളിങ് പൂർത്തിയാകുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ 73.28 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 10,35,544 സ്ത്രീകളും 9,69,403 പുരുഷന്മാരും 13 ടി.ജി വ്യക്തികളും ഉൾ പ്പെടെ ആകെ 20,04,960 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട് മണ്ഡലത്തിൽ 5,31,340 സ്ത്രീ കളും 4,94,480 പുരുഷന്മാരും എട്ട് ടി.ജി വ്യക്തികളും ഉൾപ്പെടെ ആകെ 10,25,828 പേർ വോട്ട് രേഖപ്പെടുത്തി.ആലത്തൂർ മണ്ഡലത്തിൽ 5,04,204 സ്ത്രീകളും 4,74,923 പുരുഷ ന്മാരും അഞ്ച് ടി.ജി വ്യക്തികളും ഉൾപ്പെടെ ആകെ 9,79,732 പേർ വോട്ട് രേഖപ്പെടുത്തി. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിൽ 75,139 സ്ത്രീകളും 63,861 പുരുഷന്മാരും ഒരു ടി.ജി വ്യക്തിയും ഉൾപ്പെടെ ആകെ 1,39,001 പേർ വോട്ട് രേഖപ്പെടുത്തി.
പാലക്കാട് ലോക്സഭാ മണ്ഡലം – 73.37
പട്ടാമ്പി – 72.12
ഷൊര്‍ണൂര്‍ – 75.27
ഒറ്റപ്പാലം – 74.12
കോങ്ങാട് – 73.99
മണ്ണാര്‍ക്കാട് – 74.51
മലമ്പുഴ – 73.43
പാലക്കാട് – 70.00
ആലത്തൂർ ലോക്സഭാ മണ്ഡലം – 73.20
തരൂര്‍ – 73.78
ചിറ്റൂര്‍ – 74.14
നെന്മാറ – 73.8
ആലത്തൂര്‍ – 74.92
ചേലക്കര – 72.01
കുന്നംകുളം – 72.25
വടക്കാഞ്ചേരി – 72.05
പൊന്നാനി ലോക്സഭാ മണ്ഡലം
തൃത്താല – 69.48