കോട്ടോപ്പാടം :പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ആരോഗ്യ വണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന മുത്തനില്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മ ദാലി അധ്യക്ഷനായി. ജെ.എച്ച്.ഐ. വിനോദ്കുമാര്‍, പി.അബീബത്ത്, സുഷമ്മ എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നസീമ ഐനെല്ലി, റഷീദ പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ അഞ്ച് വയസിന് താഴെയുള്ള 4908 കുട്ടിക ള്‍ക്ക് 42 ബൂത്തുകളിലൂടെ തുള്ളിമരുന്ന് നല്‍കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. സോഫിയ അറിയിച്ചു.