പാലക്കാട് : 1977ന് മുമ്പായി കുടിയേറിയ വനഭൂമിയില്‍ നാളിതുവരെ പട്ടയം ലഭ്യമാ ക്കാത്ത കൈവശാവകാശക്കാരുടെ സമഗ്ര വിവരശേഖരണം മലയോര മേഖലയിലെ വില്ലേജ് ഓഫീസുകള്‍ മുഖേന മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രസ്തുത മേഖലയില്‍ ഉള്ളവര്‍ അതത് വില്ലേജ് ഓഫീസുകളില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറത്തിന്റെ പകര്‍പ്പ് അതത് വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. നിലവില്‍ ജോയിന്റ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്(ജെ. വി. ആര്‍) പൂര്‍ത്തിയാവുകയും പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിനായി രേഖക ള്‍ തയ്യാറാക്കുന്നവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. നിങ്ങളുടെ സ്ഥലം നിലവില്‍ ജെ.വി.ആര്‍ പൂര്‍ത്തിയാക്കിയ ഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ വില്ലേജ് ഓഫീസുകളില്‍ അന്വേഷിക്കാവുന്നതാണെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
പട്ടയം നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ മണ്ണാര്‍ക്കാട് താലൂക്കിലെ കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, അലനല്ലൂ ര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, കാരാകുറുശ്ശി, അട്ടപ്പാടി താലൂക്കിലെ ഷോളയൂര്‍, പുതൂര്‍, അഗളി, ആലത്തൂര്‍ താലൂക്കിലെ എരിമയൂര്‍, ആലത്തൂര്‍, വണ്ടാഴി, വടക്കഞ്ചേരി, കണ്ണമ്പ്ര, കാവശ്ശേരി, കുഴല്‍മന്ദം, പെരിങ്ങോട്ടുകുറിശ്ശി, കുത്തന്നൂര്‍, തേങ്കുറിശ്ശി, തരൂര്‍, മേലാര്‍കോട്, കിഴക്കഞ്ചേരി, പാലക്കാട് താലൂക്കിലെ അകത്തേ ത്തറ, മലമ്പുഴ, മരുതറോഡ്, പിരായിരി, പറളി, മങ്കര, മണ്ണൂര്‍, കേരളശ്ശേരി, കോങ്ങാട്, മുണ്ടൂര്‍, പുതുപ്പരിയാരം, എലപ്പുള്ളി, പുതുശ്ശേരി, ചിറ്റൂര്‍ താലൂക്കിലെ നെന്മാറ, അയിലൂ ര്‍, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, കൊടുവായൂര്‍, പല്ലശ്ശന എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഓണ്‍ലൈനായി യോഗം ചേര്‍ന്നു.
ആലത്തൂര്‍,ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍ വില്ലേജ് ജനകീയ സമിതി യോഗം ചേര്‍ന്ന് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ജോയിന്റ് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടില്‍ വരാത്തവരുടെ പേരുകള്‍ അതത് വില്ലേജ് ഓഫീസുകളില്‍ അറിയിച്ച് പട്ടയ അപേക്ഷ നല്‍കാന്‍ സഹായിക്കണമെന്നും ജനപ്രതിനിധികള്‍ പ്രസ്തുത വിഷയത്തില്‍ സഹായിക്കേണ്ടതുണ്ടെന്നും യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) . എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍, തൃത്താല നിയോജകമണ്ഡലം പട്ടയം നോഡല്‍ ഓഫീസര്‍, ചിറ്റൂര്‍ നിയോജകമണ്ഡലം പട്ടയം നോഡല്‍ ഓഫീസര്‍, പാലക്കാട്-അട്ടപ്പാടി-ഒറ്റപ്പാലം-പട്ടാമ്പി-ചിറ്റൂര്‍-ആലത്തൂര്‍-മണ്ണാര്‍ക്കാട് തഹസില്‍ദാര്‍മാര്‍, ഭൂരേഖ തഹസി ല്‍ദാര്‍മാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.