മണ്ണാര്‍ക്കാട് : ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ മണ്ണാര്‍ ക്കാട് പൊലിസ് പിടികൂടി. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേല്‍ (47), മലപ്പുറം പൂരൂര്‍ സ്വദേശി ഫൈസല്‍ (41) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളാണെന്ന് പൊലിസ് പറഞ്ഞു. കുമരംപുത്തൂര്‍ ഭാഗത്ത് കള്ളനോട്ട് കൈമാറ്റം ചെയ്യാനായി കൊണ്ട് വന്നിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ആര്‍. ആനന്ദിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് കുമരംപുത്തൂര്‍ ഭാഗ ത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ പ്രതികളെ 91,000 രൂപയുടെ കള്ളനോട്ടുകളുമായി അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് ഡിവൈഎസ്പി ടി.എസ്.സിനോജി ന്റെ മേല്‍നോട്ടത്തില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നിര്‍ദേശ പ്രകാരം എസ്.ഐമാരായ സി.എ.സാദത്ത്, എസ്.ഉണ്ണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ വിനോദ്കുമാര്‍, മുബാറക്ക് അലി, ഡാന്‍സാഫ് സക്വാഡ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.