മണ്ണാര്‍ക്കാട് : വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ-സഹകരണ-കൃഷി -ഫിഷറീസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ പാലക്കാട് ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 8400 സംരംഭങ്ങളാണ്. 2023-2024 സാമ്പത്തിക വര്‍ഷം 9000സംരംഭങ്ങള്‍ ലക്ഷ്യമിട്ടതിന് പുറമെ പദ്ധതി പ്രകാരം കഴിഞ്ഞവര്‍ഷം ആരംഭിച്ചസംരംഭങ്ങള്‍ നില നിര്‍ത്താനും വ്യവസായ വകുപ്പ് ശ്രദ്ധ ചെലുത്തുകയുണ്ടായി.18,485 തൊഴിലവസര ങ്ങളും 540.53 കോടി രൂപയുടെ നിക്ഷേപവും 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഉണ്ടായിട്ടുണ്ട്. ചിറ്റൂരില്‍ 1837 സംരംഭങ്ങളും 3556 തൊഴിലവസരങ്ങളും 82.41 കോടിയുടെ നിക്ഷേപവും ആലത്തൂരില്‍ 1253 സംരംഭങ്ങളും 3063 തൊഴിലവസരങ്ങ ളും 125.49 കോടിയുടെ നിക്ഷേപവും മണ്ണാര്‍ക്കാട് 985 സംരംഭങ്ങളും 1910 തൊഴിലവസ രങ്ങളും 54.08 കോടിയുടെ നിക്ഷേപവും ഒറ്റപ്പാലത്ത് 2651 സംരംഭങ്ങളും 5667 തൊഴില വസരങ്ങളും 142.97 കോടിയുടെ നിക്ഷേപവും പാലക്കാട് 1674 സംരംഭങ്ങളും 4289 തൊ ഴിലവസരങ്ങളും 135.58 നിക്ഷേപവും ഫെബ്രുവരി 22 വരെ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച 12,557 സംരംഭങ്ങളിലും പഞ്ചായത്ത്-നഗരസഭാ തലത്തില്‍ നിയമിച്ചിട്ടുള്ള 103 എന്റര്‍പ്രൈസ് ഡെവലപ്മെന്റ് എക്സിക്യൂ ട്ടീവുകള്‍ നേരിട്ടെത്തി സംരംഭകരെ നേരിട്ട് കണ്ട് സംസാരിക്കുകയും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പുതിയ സംരംഭകരെ കണ്ടെ ത്തുന്നതിനായി ഓരോ പഞ്ചായത്തുകളിലും നഗരസഭകളിലും പൊതുബോധവത്ക്കര ണ പരിപാടികളും ലോണ്‍-സബ്സിഡി മേളകളും നടത്തി.