പാലക്കാട് :കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിൽ സജീവമായി തുടരുകയാണെന്നും നിലവിൽ 11 പേർ വീടുകളിൽ നിരീക്ഷണത്തിലാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോ ഗ്യം)അറിയിച്ചു. ആശുപത്രിയിൽ ആരും നിരീക്ഷണത്തിലില്ല. ആകെ 177 ആളുകൾ ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായതിൽ 166 പേരുടെ നിരീക്ഷണ കാലയളവ് പൂർത്തിയായി. ഇതുവരെ 142 കോളുകളാണ് കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും എത്തിയിട്ടുള്ള രോഗ ലക്ഷണങ്ങൾ ഇല്ലാത്ത ലോ റിസ്ക് ആളുകളുടെ നിരീക്ഷണ കാലയളവ് 14 ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.ജില്ലാ മെഡിക്കൽ ഓഫീസിൽ കൊറോ ണ കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ പ്രാഥമിക/ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും താലൂക്കാസ്ഥാന ആശുപത്രി കളേയും ചൈനയിൽ നിന്നും, കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് ബന്ധപ്പെടാവുന്നതാണ്.