പാലക്കാട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 22 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി കളായ രണ്ടുപേരെ പാലക്കാട് റെയില്‍വേ പൊലിസും ആര്.പി.എഫും ചേര്‍ന്ന് പിടികൂടിയ സംഭവത്തിലെ കൂട്ടുപ്രതിയേയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പള്ളിക്കല്‍ സ്വദേശി മസൂദ് (28) നെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ ഇന്‍സ്പെക്ടര്‍ ഓഫ് പൊലിസിന്റെ പ്രതാപന്റെ നേതൃത്വ ത്തിലുള്ള സംഘം പിടികൂടിയത്. പശ്ചിമ ബംഗാള്‍ അംകാരിയ വര്ദ്ധമാന് സ്വദേശികളായ ഷാഹിദുല്‍ മാലിക് (28), അസിം ഷെയ്ക്ക് (23) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

ഓപ്പറേഷന് തൂഫാന് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തുന്ന പരിശോധനക്കിടെ ഇക്ക ഴിഞ്ഞ ശനിയാഴ്ച രാവിലെ 11മണിയോടെ പാലക്കാട് റെയില്ജംങ്ഷനില് വെച്ചായിരുന്നു സംഭ വം. റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ശുചിമുറിക്ക് സമീപം സംശയാസ്പദമാ യ സാഹചര്യത്തില്‍ കണ്ട പശ്ചിമബംഗാള്‍ സ്വദേശികളെ പരിശോധിക്കുകയായിരുന്നു. റെയില്‍ വെ ഇന്‍സ്പെക്ടര്‍ ഓഫ് പൊലിസ് പ്രതാപന്റെ നേതൃത്വത്തില്‍ പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. സുബൈദ, സി.പി.ഒ. അമല്‍ വിജയ്, ആര്.പി.എഫ്. ക്രൈം ഇന്റ ലിജന്‍സ് ബ്രാഞ്ച് അംഗങ്ങളായ എ.എസ്.ഐ. സജി അഗസ്റ്റിന്, ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സത്താര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് 22 കിലോ കഞ്ചാവ് കണ്ടെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളിക്കല്‍ ബസാര്‍ സ്വദേശിക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് കണ്ടെത്തിയത്. കോണ്‍ട്രാക്ട് പണിചെയ്തുവരുന്ന ഇയാള്‍ ചില്ലറവില്പ്പനക്കാരനാ ണെന്നും പൊലിസ് പറയുന്നു. പാലക്കാട് സബ് ഡിവിഷന് റെയില്‍വേ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് മനോജ് പറയട്ടയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് റെയില്‍വേ പൊലിസ് സ്റ്റേഷനി ലെ ഡ്രഗ് ആന്‍ഡ് നാര്‍ക്കോട്ടിക് ഡിറ്റക്ഷന്‍ സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എ.എസ്.ഐ. രാജ ഗോപാല്‍, ഗ്രേഡ് സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ജോസ്, സിവില്‍ പൊലിസ് ഓഫിസര്‍ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കഞ്ചാവ് കൊണ്ടുവന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിനു ള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി റെയില്‍വേ പൊലിസ് അറിയിച്ചു.
