പാലക്കാട്: കഞ്ചിക്കോട് ഗവ.എച്ച്.എസ്.എസ്. സ്കൂളില്‍ കായിക അധ്യാപകന് കുട്ടികളെ മര്‍ദ്ദി ച്ച സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി. കുട്ടി കളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് മികവുറ്റ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് അധ്യാപകര്‍ ശ്രമി ക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളെ അധ്യാപകന് ശിക്ഷിച്ച സംഭവം കുട്ടികളെ മാനസീകമായും ശാരീരികമായും തളര്‍ത്തിയതായി കമ്മീഷന് അംഗങ്ങള്‍ പറഞ്ഞു.സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുമായി നേരിട്ട് സംസാരിച്ചതായും അധ്യാപകന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അംഗങ്ങള്‍ വ്യക്തമാക്കി.ഈ വിഷയ ത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന ടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന് കമ്മീഷന് അംഗങ്ങളായ അഡ്വ.ബി.മോഹന്‍കുമാര്‍, ഡോ. എഫ്.വില്‍സണ്‍, കെ.കെ ഷാജു എന്നിവര്‍ അറിയിച്ചു.
