മണ്ണാര്‍ക്കാട് : വീട്ടിലെ ടി.വി പൊട്ടിത്തെറിച്ച് ടി.വി.സ്റ്റാന്റ് പൂര്‍ണമായും കത്തിനശിച്ചു. കാരാകുര്‍ശ്ശി കിളിരാനി പുലാക്കല്‍കടവ് കല്ലടി വീട്ടില്‍ ഫാത്തിമയുടെ വീട്ടിലെ ടി.വിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് കരുതുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ദുരന്തത്തെ ഒഴിവാക്കി. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെ സ്‌ക്യു ഓഫിസര്‍ കെ.സജിത് മോന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷ സേന സ്ഥലത്തെ ത്തിയിരുന്നു.