പാലക്കാട് : സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന നാലാം തരം തുല്യത ഏഴാം തരം തുല്യത പരീക്ഷയുടെ 15, 16 ബാച്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം പൂര്‍ത്തിയാക്കിയ വര്‍ക്കുള്ള പരീക്ഷ ഒക്ടോബര്‍ 28, 29 ദിവസങ്ങളില്‍ നടക്കും. ഏഴാം തരം തുല്യതാ പരീക്ഷ 28, 29 തീയതികളിലും നാലാം തരം തുല്യത പരീക്ഷ 29 നുമാണ് നടക്കുന്നത്. ജില്ലയില്‍ നാലാം തരം തുല്യതാ പരീക്ഷയ്ക്ക് 50 കേന്ദ്രങ്ങളിലായി 562 പഠിതാക്കളും ഏഴാം തരം തുല്യതയ്ക്ക് 25 കേന്ദ്രങ്ങളിലായി 327 പഠിതാക്കളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടു ള്ളത്. ഏഴാം തരം വിജയിക്കുന്നവര്‍ക്ക് ജോലിക്കും തുടര്‍ പഠനത്തിനും സര്‍ട്ടിഫിക്കറ്റ് പ്രയോജനപ്പെടും. ഏഴാം തരം തുല്യത പരീക്ഷ 28 ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയ ങ്ങളിലും 29 ന് സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളി ലുമാണ് പരീക്ഷ. 29 ന് നടക്കുന്ന നാലാം തരം പരീക്ഷയ്ക്ക് മലയാളം, ഇംഗ്ലീഷ്, നമ്മളും നമുക്ക് ചുറ്റും, ഗണിതം വിഷയങ്ങളിലാണ് പരീക്ഷ. നിശ്ചിത പരീക്ഷ കേന്ദ്രങ്ങളില്‍ സാക്ഷരതാ മിഷന്‍ പ്രേരകന്മാരുടെ നേതൃത്വത്തില്‍ അധ്യാപകരും റിസോഴ്സ് പേഴ്സന്മാ രും പരീക്ഷകള്‍ക്ക് നേതൃത്വം നല്‍കും.
