അലനല്ലൂര്‍:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് വിംഗ് സംഘടിപ്പിച്ച വണ്‍ഡേ ഫുട്‌ബോള്‍ നൈറ്റ് എടത്തനാട്ടുകര ടര്‍ഫ് ഫുട്ട്‌ബോള്‍ മൈതാനത്ത് നടന്നു. ടൂര്‍ണമെന്റ് കിക്കോഫ് കെ.വി.വി.ഇ.എസ് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡണ്ട് രമേഷ് പൂര്‍ണ്ണിമ നിര്‍വ്വഹിച്ചു .യൂത്ത് വിംഗ് മണ്ഡലം പ്രസിഡണ്ട് കൃഷ്ണദാസ് സിഗ്‌നല്‍ അദ്ധ്യ ക്ഷത വഹിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറി ശമീം കരുവള്ളി,ട്രഷറര്‍ മുഫീന ഏനു,മണ്ഡലം യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി സക്കീര്‍ എടത്തനാട്ടുകര ട്രഷറര്‍ നിസാര്‍അലനല്ലൂര്‍ രാജന്‍, ഹംസ എന്നിവര്‍ പങ്കെടുത്തു.

മണ്ഡലത്തിലെ 8 യൂണിറ്റിലെ വ്യാപാരി ഫുട്ട്‌ബോള്‍ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റിലെ ഫൈനല്‍ മല്‍സരത്തില്‍ ഒന്നി നെതിരെ രണ്ട് ഗോളുകള്‍ക്ക് അലനല്ലൂരിനെ തോല്‍പിച്ച് ചങ്ങ ലീരി യൂത്ത് വിംഗ് ടീം ജേതാക്കളായി.വിന്നേഴ്‌സ് ട്രോഫി കെ.വി. വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് ലിയാക്കത്തലിയും റണ്ണേഴ്‌സ് ട്രോഫി കെ.വി.വി. ഇ എസ് ജില്ലാ യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീര്‍ യൂണിയനും വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!