അലനല്ലൂര്‍: ഗ്രാമപഞ്ചായത്ത് നാലാമത് പ്രീ പ്രൈമറി കലോത്സവം എടത്തനാട്ടുകര ടി എ എം യു പി സ്‌കൂളില്‍ വെച്ച് നടന്നു. ഗവണ്‍ മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ ഉള്ള 16 പ്രീ പ്രൈമറി സ്‌കുളുകള്‍ പങ്കെടുത്തു. എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ രജി അധ്യക്ഷയായി.
ജനറല്‍ കണ്‍വീനര്‍ ടി കെ അബൂബക്കര്‍ സ്‌കൂള്‍ മാനേജര്‍ അബൂബക്കര്‍ പാറോക്കോട്,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഫ്‌സറ, സ്റ്റാന്റിംകമ്മിറ്റി ചെയര്‍മാന്‍മാരായ രാധാകൃഷ്ണന്‍ ,സീനത്ത് കൊങ്ങത്ത്, റഷീദ് ആലായന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം വൈസ് പ്രസിഡണ്ട് അഫ്‌സറ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംകമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെംബര്‍ ജിനേഷ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ഥഫ പി കെ രാംകുമാര്‍ മാസ്റ്റര്‍, ടി കെ മുഹമ്മദ്, ഹംസ പുളിക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.MESI KTM LPS എടത്ത നാട്ടുകര മുപ്പത് പോയന്റോടെ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. A LPS മുറിയകണ്ണി ,ഏഘജട എടത്തനാട്ടുകര എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.മത്സരത്തില്‍ പങ്കെടുത്ത 432 കുട്ടിക ള്‍ക്കും ട്രോഫികള്‍ നല്‍കി അഭിനന്ദിച്ചു.കുട്ടികളുടെ കലാരംഗ ത്തെ കഴിവുകള്‍ വളര്‍ത്തിയെടുക്കാറുള്ള പൊതുവേദി ഒരുക്കുക എന്ന നിലയിലാണ് പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്താല്‍ നാലു വര്‍ഷമായി പരിപാടി നടത്തി വരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!