അലനല്ലൂര്‍: അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ എന്ന സന്ദേശമുയര്‍ത്തി എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നടത്തുന്ന അരികെ കാമ്പയിന്റെ ഭാഗ മായി ചിരട്ടക്കുളം മില്ലുംപടി മദ്രസാ ഹാളില്‍ രോഗീ പരിചരണ പരിശീലനം സംഘടി പ്പിച്ചു.യൂനസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഷാജഹാന്‍ ഉമ്മരന്‍ അധ്യക്ഷനായി. എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര വിഷയാവതരണം നടത്തി.പാലിയേറ്റീവ് നഴ്‌സ് ക്ലാസ്സെടുത്തു.പാലിയേറ്റീവ് കെയര്‍ ക്ലിനിക് വൈസ് ചെയര്‍മാന്‍ റഷീദ് മാസ്റ്റര്‍,ശിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.കെ പി യഹിയ സ്വാഗതവും ജമീല ടീച്ചര്‍ നന്ദിയും പറഞ്ഞു.