മണ്ണാര്‍ക്കാട്: വനവിഭവങ്ങള്‍ക്ക് കൂടുതല്‍ വിലയും ആദിവാസി സമൂഹത്തിന് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി നടപ്പിലാക്കുന്ന ചെറുകിട വനവിഭവ ശേഖരണ വിപണന പദ്ധതി ആദിവാ സികള്‍ക്ക് തുണയാകുന്നു.മണ്ണാര്‍ക്കാട് വനം ഡിവിഷന്‍,വനവികസന ഏജന്‍സിക്ക് കീഴില്‍ അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ആദിവാസി വനസംരക്ഷണ സമിതികള്‍ മുഖാന്തിരമാണ് ചെറുകിട വനവിഭവങ്ങള്‍ ശേഖരിക്കുന്നത്. കുറുന്തോ ട്ടി,ഓറില,മൂവില,ചുണ്ട,കരിങ്കുറുഞ്ഞി എന്നിവയാണ് തുടക്കത്തില്‍ ശേഖരിക്കുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് അഞ്ചോളം വനവിഭങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
നവംബര്‍ ഒന്നു മുതലാണ് പദ്ധതി തുടങ്ങിയത്.അട്ടപ്പാടി മേഖലയിലെ ആറ് ആദിവാ സി വനസംരക്ഷണ സമിതികള്‍ വഴി ഒരു മാസത്തിനിടെ 21,034 കിലോ ചെറുകിട വന വിഭവങ്ങള്‍ ശേഖരിച്ചു.കുറുന്തോട്ടി 5338,ചുണ്ട 7760,ഓരില 1552,മൂവില 4115,കരിങ്കുറി ഞ്ഞി 2269 കിലോ വീതമാണ് ശേഖരിച്ചത്.വനവിഭവങ്ങള്‍ ടെണ്ടര്‍ ചെയ്ത് ഇക്കഴിഞ്ഞ അ ഞ്ചിന് ലേലം ചെയ്യുകയുമുണ്ടായി.കുറുന്തോട്ടി നാഗാര്‍ജുന കിലോയ്ക്ക് 78 രൂപ നിര യ്ക്കിലും മറ്റുള്ളവ നൂറ് രൂപാ നിരക്കില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുമാണ് ലേ ലമെടുത്തിട്ടുള്ളത്.വരുന്ന 20-ാം തീയതി വനവിഭവങ്ങള്‍ ഇവര്‍ക്ക് കൈമാറും.
23 മുതല്‍ 25 രൂപ നിരക്കിലാണ് ആദിവാസികളില്‍ നിന്നും വനവിഭവങ്ങള്‍ വാങ്ങിയത്. ഉത്പന്നമെടുക്കുമ്പോള്‍ തന്നെ വനംവകുപ്പ് തുക നല്‍കിയിരുന്നു.ഇക്കോ ടൂറിസം കേ ന്ദ്രങ്ങളിലെ വരുമാനത്തില്‍ നിന്നാണ് ഇതിനായുള്ള ഫണ്ട് വിനിയോഗിച്ചത്. വനവിഭവ ങ്ങളുടെ വിപണനം വഴി ലഭിച്ച ലാഭവും ശേഖരിക്കുന്ന ആളുകള്‍ക്ക് ആദിവാസി വന സംരക്ഷണ സമിതികള്‍ വഴി നല്‍കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പദ്ധ തി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.അഞ്ചിന ചെറുകിട വനവിഭവ ങ്ങളുടെ ശേഖരണനവും വിപണനവും അടുത്ത മാസം കൂടിയുണ്ടാകും.അട്ടപ്പാടി മേഖ ലയില്‍ ചെറുകിട വനവിഭവങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്നും ഇടനിലക്കാ രുടെ ചൂഷണത്തില്‍ നിന്നും മുക്തമാകുന്നതിനായി ആവിഷ്‌കരിച്ച പദ്ധതി വിജയകര മായതോടെ കൂടുതല്‍ ആദിവാസി സമിതികളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് വനംവ കുപ്പിന്റെ തീരുമാനം.