അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ല്‍ അന്താരാഷ്ട്ര ശാസ്ത്രദിനത്തില്‍ ശാസ്ത്ര പരീക്ഷണങ്ങളൊരു ക്കി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത് ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി അദ്ധ്യക്ഷത വഹിച്ചു. ‘ശാസ്ത്രാവബോധം സമൂഹ നന്മക്ക്’ എന്ന വിയഷയത്തില്‍ ടി.കെ മുഹമ്മദ് ക്ലാസെടുത്തു തുടര്‍ന്ന് കുട്ടികളില്‍ ശാസ്ത്രീയ അ വബോധവും താല്‍പര്യവും ഉണ്ടാക്കുന്നതിനായി നിരവധി ശാസ്ത്ര പരീക്ഷണങ്ങളും അവതരിപ്പിച്ചു. അലനല്ലൂര്‍ ഗ്രമ പഞ്ചായത്ത് ക്ഷേ മകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി മുഖ്യാ തിഥിയായി.സ്റ്റാഫ് കണ്‍വീനര്‍ സി മുഹമ്മദാലി, എം.പി.ടി.എ പ്രസി ഡന്റ് കെ കാര്‍ത്തിക കൃഷ്ണ, പി.ടി.എ വൈസ് പ്രസിഡന്റ് റസഖ് മംഗലത്ത്, എസ്.എം.സി അംഗം നാസര്‍ കാപ്പുങ്ങല്‍, പ്രധാനാധ്യാപ കന്‍ സി.ടി മുരളീധരന്‍, എം.പി.ടി.എ വൈസ് പ്രസിഡന്റ് പി ഫെമി ന അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്, ടി ഹബീബ, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി ആസിം ബിന്‍ ഉസ്മാന്‍, കെ.പി ഫായിഖ് റോഷന്‍, എന്‍ ഷാഹിദ് സഫര്‍, എം മാഷിദ പി.ടി.എ അംഗങ്ങളായ പി അബ്ദു, പി അബ്ദുള്‍ അസീസ്, മറ്റു രക്ഷിതാക്കളും സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!