മണ്ണാര്‍ക്കാട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷ ന്,കേരള പൊലീസ് അസോസിയേഷന് സംയുക്തമായി ഒരുക്കിയ സ്നേഹ സംഗമ സായാഹ്നം ശ്രദ്ധേയമായി.തെങ്കര റോയല്‍ പഴേരി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി.സബ് ഇന്‍സ്പെക്ടര്‍ എം സുനില്‍ അധ്യക്ഷനായി.
എസ്ഡിപിഒ സബ് ഇന്‍സ്പെക്ടര്‍ റോയ് ജോര്‍ജ്,ട്രാഫിക് യൂണിറ്റ് അന് വര് സാദത്ത്,മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന് പ്രൊബേഷണല്‍ എസ് ഐ അഭിലാഷ്,സബ് ഇന്‍സ്പെക്ടര്‍ കെ എം സുരേഷ് ബാബു, കെ പിഒഎ ജില്ലാ കമ്മിറ്റി അംഗം വി സി മുഹമ്മദാലി,കെപിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ജയകൃഷ്ണന്,ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് എന്നിവര്‍ സംസാരിച്ചു.കെപിഒഎ ജില്ലാ സെക്രട്ടറി വി ജയന് സ്വാഗതവും കെപിഎ ജില്ലാ കമ്മിറ്റി അംഗം പി കെ അജി നന്ദിയും പറഞ്ഞു.
