അലനല്ലൂര്‍: പാക്കത്ത്കുളമ്പില് ഹരിതം ഫുഡ് പ്രൊസസ്സിംഗ് യൂ ണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡന്റ് കെ.പി ബുഷ്റ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് ലത മുള്ളത്ത് അധ്യക്ഷയായി.വൈസ് പ്രസിഡന്റ് കെ. ഹംസ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം,അലി മഠ ത്തൊടി,സിഡിഎസ് ചെയര്‍പേഴ്സണ്‍ രതിക,കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക്,മുന്‍ വാര്‍ഡ് മെമ്പര്‍ യൂസഫ് പാക്കത്ത്,കെ രവികുമാര്‍, ഐഇഒ രാജേഷ്കുമാര്‍, എം ഇ കോ ഓര്‍ഡിനേറ്റര്‍ ശ്രീരേഖ എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് പഞ്ചാ യത്ത് 2021-22 വര്‍ഷത്തെ വനിത ഘടക പദ്ധതിയിലുള്പ്പെടുത്തിയാ ണ് വിവിധ കുടുംബശ്രീ അംഗങ്ങളായ എ ഗീത,അനിത,സതി,രതിക എന്നിവര്‍ ചേര്‍ന്ന് ഭക്ഷ്യസംസ്കരണ യൂണിറ്റ് ആരംഭിച്ചിരിക്കു ന്നത്.