അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടമാസത്തിലെ ഔഷധക്കഞ്ഞിയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായിഔഷധക്കഞ്ഞി വിതരണം ചെയ്തു.അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോഷ്‌ന ഷിഹാബ് വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. മുന്‍ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ റഹ്മത്ത് മഠത്തൊടി, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സി. മുഹമ്മദാലി , പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ , കെ.ആര്‍ വര്‍ണ്ണ എം.പി.ടി. എ വൈസ് പ്രസിഡന്റ് പി.ഫെമിന അധ്യാപകരായ കെ.എം ഷാഹി ന സലീം, കെ.എ മിന്നത്ത്, ടി ഹബീബ,എം.പി മിനീഷ ,പി രവിശ ങ്കര്‍, എ.പി ആസിം ബിന്‍ ഉസ്മാന്‍ , ഐ ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍ , എന്‍ ഷാഹിദ് സഫര്‍, മാഷിദ എന്നിവര്‍ സംബ ന്ധിച്ചു. പരിപാടിയുടെ ഭാഗമായി പത്തിലകളായ മത്തന്‍, കുമ്പളം, വെള്ളരി,തഴുതാമ, തകര, ചേമ്പ്, ചേന, പയറില, കഞ്ഞിതുവ്വ, താള് എന്നിവയുടെ പ്രദര്‍ശനവും പത്തില തോരനും തയ്യാറാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!