അലനല്ലൂര്‍:കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലനല്ലൂ ര്‍ അയ്യപ്പന്‍കാവിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ഒരു വൈദ്യുതി കാല്‍ തകര്‍ന്നത് വൈദ്യുതി വിതരണം മുടങ്ങാനും ഇട യാക്കി.ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അയ്യപ്പന്‍ കാവിന് സമീപത്തെ ആല്‍മരവും ചേര്‍ന്ന് നിന്നിരുന്ന മരവുമാണ് റോഡിലേക്ക് പതിച്ചത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ടി ജയരാജന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേന അംഗങ്ങള്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് നീക്കുക യായിരുന്നു.ഒരു മണിക്കൂര്‍ ശ്രമത്തിനൊടുവിലാണ് ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിക്കാനായത്.കെഎസ്ഇബി ജീവനക്കാരും സ്ഥ ലത്തെത്തിയിരുന്നു.വൈദ്യുതി കാല്‍ തകര്‍ന്നതിനെ തുടര്‍ന്ന് പള്ളിപ്പടി ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള പ്രദേശങ്ങളിലാണ് വൈ ദ്യുതി വിതരണം തടസ്സപ്പെട്ടത്.മരം മുറിച്ച നീക്കിയശേഷം വൈദ്യു തി വിതരണം പുന:സ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു.