പാലക്കാട് : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി എസ്.എസ്.എല്‍.സി,പ്ലസ് വണ്‍,പ്ലസ്ടു വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കായി ഓഗസ്റ്റ് 18 ന് കാഞ്ഞിരപ്പുഴ യില്‍ സംഘടിപ്പിക്കുന്ന ‘ടീന്‍സ്‌പേസ്’ സെക്കന്ററി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ വെബ്‌സൈറ്റ് www.teenspacepkd.in ലോഞ്ച് ചെയ്തു.വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡ ന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ ഹികമി പൂക്കാടഞ്ചേരി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.എം ഇര്‍ഷാദ് അസ്ലം, പ്രവര്‍ത്തകസ മിതി അംഗം കെ.പി സഫീര്‍ അരിയൂര്‍ എന്നിവര്‍ സംബന്ധിച്ചു. ഓണ്‍ലൈന്‍ മത്സരങ്ങള്‍, രജിസ്‌ട്രേഷന്‍ എന്നിവ വെബ്‌സൈറ്റ് വഴി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496583016

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!